About School History
Rajiv Gandhi Memorial High School was established in 1993 under the leadership of the late Shri Mahindran Master, Vallyayi Charitable Education Society. The school, which started with just 52 students, overcame all the preparations and decisions of a Jupiter season and grew into a prosperous community of 89 teachers, 8 non – teachers and more than 3900 students. AK.Premadasan is the Principal, C.P.Sudheendran Master is the Head Master and O.P.Anandan is the Staff Secretary
School History സ്കൂൾ ചരിത്രം
1993ൽ, യശഃശരീരനായ ശ്രീ മഹീന്ദ്രൻ മാസ്റ്ററുടെ നേതൃത്വത്തിൽ രൂപീകരിച്ച വള്ള്യായി ചാരിറ്റബിൾ എഡ്യുക്കേഷൻസൊസൈറ്റിയുടെ ശ്രമഫലമാണ് രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ. 1995 ജൂൺ 26 ന് മുത്താറിപ്പീടികയിലെ ഒരു വാടക കെട്ടിടത്തിലായിരുന്നു സ്ക്കൂൾ ആരംഭിച്ചത്.1995 ൽ 55 വിദ്യാർത്ഥികളും രണ്ട് ഡിവിഷനുകളുമായി വിദ്യാലയം ആരംഭിച്ചു.
ആരംഭ കാലത്ത് തന്നെ കാലത്ത് 9 മണി മുതൽ ക്ലാസ്സുകൾ ആരംഭിക്കുകയും രണ്ടാം ശനിയാഴ്ച്ച ഒഴികെയുള്ള ശനിയാഴ്ച്ചകളിൽ ഉച്ചവരെയും സ്ക്കൂൾ പ്രവർത്തിച്ചു വന്നു. ആ പതിവ് കഴിഞ്ഞ 23 വർഷവും തുടരുന്നു. 1995 ൽ തുടങ്ങി തുടർന്ന വരുന്ന എല്ലാ വർഷവും സ്ക്കൂളുകളിൽ കുട്ടികളുടെ എണ്ണവും ഡിവിഷനുകളും വർദ്ധിച്ചുകൊണ്ടേയിരിക്കുന്നു. 2012-13ലാണ് സ്കൂളിൽ ഹയർസെക്കന്റെറി ബ്ലോക്ക് അനുവദിച്ചത്. സയൻസ്, കമ്പ്യൂട്ടർ സയൻസ്,കോമേഴ്സ് എന്നീ ബാച്ചുകളാണ് ഹയർസെക്കന്റെറി യിൽ നിലവിലുള്ളത്.
ഇന്ന് ഹൈസ്കൂളിൽ 98 അദ്ധ്യാപകരുടെയും 7 അനദ്ധ്യാപകരുടെയും ,ഹയർ സെക്കന്ററിയിൽ 16 അദ്ധ്യാപകരുടെയും 2 അനദ്ധ്യാപകരുടെയും ,3900 ൽ പരം വിദ്ധ്യാർത്ഥികളുടെയും സമ്പുഷ്ടകൂട്ടായ്മ യിലേക്ക് വളർന്നത് അദ്ധ്യാപക,പി.ടി.എ,മേനേജ്‌മെന്റ് എന്നിവരുടെ ഗുണപരമായ ഇച്ഛാശക്തിയാലാണ്. 1995 മുതൽ 12 വർഷത്തോളം കൃഷ്ണൻ മാസ്റ്ററായിരുന്നു സ്ക്കൂളിലെ ഹെഡ് മാസ്റ്റർ.ഇപ്പോഴത്തെ ഹെഡ് മാസ്റ്റർ സി.പി.സുധീന്ദ്രൻ ,പ്രിൻസിപ്പാൾ എ.കെ.പ്രേമദാസൻ , സ്റ്റാഫ് സെക്രട്ടറി അനന്തൻ ഒ പി,പി.ടി.ഏ. പ്രസിഡണ്ട് സജീവൻ മാസ്റ്റർ.